Kerala

പെരുമാറ്റചട്ടം : വോട്ടര്‍മാര്‍ക്ക്‌ നല്‍കുന്ന അടയാളകുറിപ്പുകളില്‍ പേരോ ചിഹ്നമോ പാടില്ലെന്ന് നിർദേശം

വോട്ടെടുപ്പ്‌ ദിവസം സമാധാനപരമായും ക്രമമായുമുളള വോട്ടെടുപ്പ്‌ ഉറപ്പ്‌ വരുത്താനും വോട്ടര്‍മാര്‍ക്ക്‌ ഭീഷണിക്കോ തടസ്സത്തിനോ, വിധേയമാകാതെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുളള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പ്‌ വരുത്തുന്നതിനും മുഴുവന്‍ രാഷ്‌ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന്‌ ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു. ഒരോ പാര്‍ട്ടിയും അവരവരുടെ പ്രവര്‍ത്തകര്‍ക്ക്‌ അനുയോജ്യമായ ബാഡ്‌ജുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ നല്‍കണം.സമ്മതിദായകര്‍ക്ക്‌ നല്‍കുന്ന അടയാളകുറിപ്പുകള്‍ വെളളകടലാസിലാവണം. അതില്‍ ചിഹ്നങ്ങളോ, സ്ഥാനാര്‍ത്ഥിയുടെയോ കക്ഷികളുടെയോ പേരോ പാടില്ല. വോട്ടെടുപ്പ്‌ ദിവസവും അതിന്‌ മുമ്പുളള 48 മണിക്കൂറിനുളളിലും മദ്യം നല്‍കുകയോ വിതരണം ചെയ്യുകയോ പാടില്ല. പോളിംഗ്‌ ബൂത്തുകള്‍ക്ക്‌ സമീപം രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നിയോഗിച്ച ക്യാമ്പിന്‌ സമീപം അനാവശ്യമായ ആള്‍കൂട്ടം തടയുക. ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാണെന്ന്‌ വരുത്തുക. ക്യാമ്പുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യരുത്‌. ചുവര്‍പരസ്യങ്ങള്‍, കൊടികള്‍, ചിഹ്നങ്ങള്‍, മറ്റ്‌ പ്രചരണ വസ്‌തുക്കള്‍ എന്നിവ പാടില്ല. വോട്ടെടുപ്പ്‌ ദിവസം വാഹനങ്ങള്‍ ഒഴിവാക്കുന്നതിന്‌ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ പാലിക്കണം. പെര്‍മിറ്റുകള്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. സമ്മതിദായകര്‍ ഒഴികെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിയമാനുസൃത പാസ്സില്ലാത്ത ആരും പോളിംഗ്‌ ബൂത്തില്‍ പ്രവേശിക്കരുത്‌. ഓരോ അസംബ്ലി നിയോജകമണ്‌ഡലത്തിനും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിരീക്ഷകരെ നിയമിക്കും. തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച പ്രശ്‌നങ്ങളും പരാതികളും സ്ഥാനാര്‍ത്ഥികളും അവരുടെ ഏജന്റര്‍മാര്‍ക്കും നീരിക്ഷകന്റെ ശ്രദ്ധപ്പെടുത്താവുന്നതാണെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button