
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക വൈകുന്നതിനെതിരെ വിമർശനവുമായി കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്ന സാഹചര്യം ഒഴിവാക്കണം. സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിൽ ഇനി ഒട്ടും അമാന്തം പാടില്ല. കോൺഗ്രസിന് 20 സീറ്റും ലഭിക്കാൻ അനുകൂലമായ സാഹചര്യമാണ് കേരളത്തിൽ. അതുകൊണ്ട് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ ഇനിയും താമസം വരരുതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments