ന്യൂഡൽഹി: മ്യാന്മാർ അതിർത്തിയിലും ഇന്ത്യൻ സേനയുടെ മിന്നലാക്രമണം. അതിർത്തിയിലെ നാഗാ , അരക്കൻ ആർമി ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ- മ്യാന്മർ സൈന്യം സംയുക്തമായി ആക്രമണം നടത്തിയത്. മിസോറം – അരുണാചൽ അതിർത്തിയിലായിരുന്നു ആക്രമണം. ഫെബ്രുവരി 17 മുതൽ മാർച്ച് 2 വരെ രണ്ടു ഘട്ടങ്ങളിലായി മ്യാന്മർ ഭീകര സംഘടനയായ അരക്കൻ ആർമിയുടേയും നാഗാ തീവ്രവാദ സംഘമായ എൻ.എസ്.സി.എൻ കപ്ലാംഗ് വിഭാഗത്തിന്റെയും ഭീകര കേന്രങ്ങൾക്ക് നേരേയായിരുന്നു ഓപ്പറേഷൻ.
അരക്കൻ ആർമി ഭീകര കേന്ദ്രങ്ങൾ മിസോറാം അതിർത്തിയിൽ സ്ഥാപിച്ചിരുന്നു. മ്യാന്മറിലെ മറ്റൊരു ഭീകര സംഘടനയായ കച്ചിൻ ഇൻഡിപെൻഡൻസ് ആർമിയായിരുന്നു പരിശീലനം ഒരുക്കിയിരുന്നത്. ഇവർക്കെതിരെയാണ് ആദ്യഘട്ടത്തിൽ ആക്രമണം നടത്തിയത്. രണ്ടാം ഘട്ടം നടന്നത് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം – കപ്ലാംഗ് വിഭാഗത്തിനെതിരെയായിരുന്നു. മ്യാന്മറിലെ സഗയാംഗിലെ ടാഗയിലായിരുന്നു സൈനിക നീക്കം. ഇന്ത്യൻ സൈന്യത്തിലെ സ്പെഷ്യൽ ഫോഴ്സസും അസം റൈഫിൾസും മറ്റ് സൈനിക ഗ്രൂപ്പുകളും ആക്രമണത്തിൽ പങ്കെടുത്തു. ഹെലികോപ്ടറുകളും ഡ്രോണുകളും ആക്രമണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
Post Your Comments