കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നീ സേവനങ്ങൾക്ക് നേരിട്ട തടസം സെർവർ തകരാർ മൂലമുണ്ടായതാണെന്ന് ഫേസ്ബുക്ക്. സെര്‍വര്‍ കോണ്‍ഫിഗറേഷന്‍ മാറ്റാന്‍ ശ്രമിച്ചതിനാലാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായതെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി മുതലാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്‌ആപ്പ് സേവനങ്ങളില്‍ തടസ്സം നേരിടാൻ ആരംഭിച്ചത്. പ്രെഫൈല്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നെങ്കിലും പോസ്റ്റുകള്‍ ഇടാനോ, കമന്റ് ചെയ്യുന്നതിനോ ഷെയര്‍ ചെയ്യാനോ ചിലർക്ക് കഴിയുന്നില്ലായിരുന്നു. ഏകദേശം 14 മണിക്കൂറോളം ലോകത്തിന്റെ വിവിധ മേഖലകളില്‍ ഫേസ്ബുക്ക് സേവനങ്ങളില്‍ തടസംനേരിട്ടു. ഇതിനെ തുടര്‍ന്ന് തകരാര്‍ പരിഹരിച്ചുവെന്ന് കമ്പനി ട്വീറ്റിലൂടെ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. തകരാര്‍ പരസ്യ വിതരണത്തെയും സാരമായി ബാധിക്കുകയുണ്ടായി.
Post Your Comments