തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ട-ലഹരി മാഫിയക്കെതിരെ പൊലീസിന്‍റെ വിശാല കര്‍മ്മ പദ്ധതി. ഓപ്പറേഷന്‍ ബോള്‍ട്ട് സിറ്റി എന്ന പേരിലാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. സംശയാസ്പദമായ നിലയില്‍ കണ്ടെത്തുന്നവരെ തുടര്‍ച്ചയായി നിരീക്ഷിച്ച് ആവശ്യമെങ്കില്‍ കാപ്പ ചുമത്തുന്നതടക്കമുള്ളതാണ് ഓപ്പറേഷന്‍ ബോള്‍ട്ട് സിറ്റി. ആദ്യഘട്ടത്തിൽ ഇതുവരെ നഗരത്തിലും പുറത്തുമുണ്ടായ അക്രമസംഭവങ്ങള്‍ വിശകലനം ചെയ്ത് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ തിരിച്ചറിയുകയും പട്ടികപ്പെടുത്തുകയും ചെയ്യും.
ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് തിരിച്ചറിഞ്ഞവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അവരുമായി സഹകരിക്കുന്നവര്‍ എന്നിവരെ കണ്ടെത്തുകയും ഇവരെ നിരീക്ഷിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസിനെ അറിയിക്കാന്‍ സിപി വിജില്‍ എന്ന പേരില്‍ വാട്സ്‌ആപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 9497975000 എന്ന നമ്പറില്‍ ജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം.
Post Your Comments