Latest NewsKerala

കുളിക്കടവില്‍ ഫോറസ്റ്റുകാരുടെ വിലക്ക്; പ്രതിഷേധിച്ച് നാട്ടുകാരുടെ കുളി സമരം

കോതമംഗലം: കടുത്ത വേനലില്‍ കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ജനം വലയുമ്പോള്‍ യഥേഷ്ടം വെള്ളമുണ്ടായിട്ടും കുളിക്കാന്‍ നാട്ടുകാര്‍ക്ക് വിലക്ക്. ജനവാസമേഖലയായ പൂയംകുട്ടിയിലെയും, വെള്ളാരംകുത്ത് ആദിവാസിമേഖലയിലെയും ജനങ്ങള്‍ക്കാണ് ഈ ദുര്‍ഗതി.

നാട്ടുകാര്‍ കുളിക്കുകയും, അലക്കുകയും ചെയ്തുപോന്നിരുന്ന കണ്ടന്‍പാറകുളിക്കടവില്‍ ഇറങ്ങുന്നതിന് ഫോറസ്റ്റ് അധികൃതരാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് പൂയംകുട്ടിയില്‍ സിപിഐഎം പൂയകുട്ടി ,വെള്ളാരംകുത്ത് ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്ടന്‍പാറയില്‍ കുളിസമരം നടത്തി. 1920 മുതല്‍ ജനവാസ മേഖലയാണ് പൂയംകുട്ടി , ജനങ്ങള്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ആശ്രയിച്ചു പോകുന്നതെന്ന് കണ്ടംപാറ കുളിക്കടവിനെ ആയിരുന്നു . ആദിവാസികള്‍ അടക്കം നൂറുകണക്കിന് ആളുകളാണ് കുളിസമരത്തില്‍ പങ്കെടുത്തത്.

shortlink

Post Your Comments


Back to top button