പൊഖ്റാൻ ; പിനാക റോക്കറ്റ് മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരം. പൊഖ്റാനിൽ നിന്നായിരുന്നു പരീക്ഷണം . പിനാകയുടെ പരിഷ്ക്കരിച്ച പതിപ്പായ പിനാക ഗൈഡഡിന്റെ പരീക്ഷണമാണ് ഇപ്പോൾ പൊഖ്റാനിൽ നടന്നത് .മാർച്ച് 11 ന് ആദ്യ രണ്ട് വട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കി മാർച്ച് 12 ന് മൂന്നാമത്തെ പരീക്ഷണവും വിജയകരമാക്കി .സഞ്ചാര മാര്‍ഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കുന്ന രീതിയിലാണ് പരിഷ്ക്കരിച്ച റോക്കറ്റിന്റെ പ്രവർത്തനം.
മാത്രമല്ല റോക്കറ്റിന്റെ ദൂരപരിധി 70 കിലോമീറ്ററായി വർദ്ധിപ്പിച്ചിട്ടുണ്ട്.ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, റിസേർച്ച് സെന്റർ ഇമ്രാത്, ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ് ലബോർട്ടറി എന്നിവ സംയുക്‌തമായാണ് റോക്കറ്റ് വികസിപ്പിച്ചത്. 1995 മുതൽ പിനാക റോക്കറ്റ് പലതവണ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ കരസേനയുടെ ഭാഗമാണിത്.
Post Your Comments