Latest NewsInternational

മസൂദ് അസ്ഹറിനെ ആഗോളഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ചൈനയുടെ എതിര്‍പ്പ് ശക്തം

പാകിസ്ഥാനു വേണ്ടി ചൈന രംഗത്ത് : അസ്ഹര്‍ മസൂദ് ആഗോളഭീകരനല്ല

ന്യൂഡല്‍ഹി : പാകിസ്ഥാനു വേണ്ടി ചൈന രംഗത്ത്.അസ്ഹര്‍ മസൂദ് ആഗോളഭീകരനല്ല ,ആഗോളഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ചൈനയുടെ ശക്തമായി എതിര്‍ത്തു. പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയമാണ് ചൈന വീണ്ടും തടഞ്ഞത്. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ ‘സാങ്കേതിക’ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യത്തിനു ചൈന തടസ്സം നിന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഭീകര സംഘടനയുടെ നേതാവാണ് അസ്ഹര്‍. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫ്രാന്‍സ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണു കൊണ്ടുവന്നത്. പ്രമേയത്തിനെതിരെ നിലകൊണ്ട ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സാധ്യമായ സമ്മര്‍ദനീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ അറിയിച്ചു.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ കക്ഷികളും അനുകൂലിക്കുന്ന സമവായനീക്കം കൊണ്ടേ കഴിയൂവെന്നാണു ചൈനയുടെ നിലപാട്. മസൂദിനെ ആഗോള ഭീകരപട്ടികയില്‍ പെടുത്താന്‍ പാക്കിസ്ഥാനു താല്‍പര്യമില്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. അല്‍ഖായിദയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന സമിതിക്കു മുമ്പാകെയാണ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടത്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ മൂന്നു തവണ സുരക്ഷാ കൗണ്‍സിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ചു ചൈന തടഞ്ഞിരുന്നു. അതാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോള്‍ അസ്ഹര്‍ മരിച്ചെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവിട്ടാണു പാക്കിസ്ഥാന്‍ പ്രതിരോധിച്ചത്.<

shortlink

Related Articles

Post Your Comments

Related Articles


Back to top button