രാജ്നന്ദഗാവ്: ഛത്തീസ്ഗഡിലെ രാജ്നന്ദഗാവിൽ സുരക്ഷാസേനകളുടെ സംയുക്ത ആക്രമണത്തിലൂടെ മാവോയിസ്റ്റ് ഭീകരരുടെ ഒളിത്താവളം തകർത്തു. നക്തിഘട്ടി വനമേഖലയിലായിരുന്നു സംഭവം. വൻ തോതിൽ ആയുധങ്ങളും കമ്മ്യൂണിസ്റ്റ് ഭീകരവാദാശയങ്ങൾ അടങ്ങിയ ലഘുലേഘകളും സേന പിടിച്ചെടുത്തു. പൈപ്പ് ബോംബുകളും വിദൂര നിയന്ത്രിത ബോംബുകളും യൂണിഫോമുകളും മെഡിക്കൽ കിറ്റുകളും നാടൻ ബോംബുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്താണ് നക്തിഘട്ടി വനമേഖല.ഇന്റലിജൻസ് വൃത്തങ്ങൾ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ജില്ലാ റിസർവ് സേനയും ഛത്തീസ്ഗഡ് സുരക്ഷാസേനയും സംയുക്തമായാണ് ആക്രമണം നടത്തിയത്.ഈ മേഖലയില്‍ അടുത്തിടെയുണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റ് ഭീകരരെ സൈന്യം വധിച്ചിരുന്നു.
Post Your Comments