കൊച്ചി: ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ് ബി ഐയുടെ സേവനങ്ങള്‍ ഇനി ഓരോ വീടുകളിലുമെത്തുന്നു. 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും രോഗികള്‍ക്കും കാഴ്ചശേഷിയില്ലാത്തവര്‍ക്കുമാണ് സേവനം എത്തിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കും.
വിശദാംശങ്ങള്‍ bank.sbi എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടിന് 100 രൂപയും ഇതര ഇടപാടുകള്‍ക്ക് 60 രൂപയുമാണ് ഫീസ്. കെ.വൈ.സി മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ഉപഭോക്താക്കളുടെ വീട്ടുപടിക്കലാണ് സേവനമെത്തിക്കുക. അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുകയും ബാങ്ക് ശാഖയുടെ അഞ്ച് കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നതുമായ ഉപഭോക്താക്കള്‍ക്കാണ് സേവനം.
Post Your Comments