KeralaLatest News

വേണ്ടിവന്നാൽ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കും; പിജെ ജോസഫ്

തിരുവനന്തപുരം : കേരള കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് വേണ്ടിവന്നാൽ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കുമെന്ന് പിജെ ജോസഫ് എംഎൽഎ.അതിന് യുഡിഎഫ് പിന്തുണ വേണമെന്ന് ജോസഫ് വ്യക്തമാക്കി. കൂടാതെ യുഡിഎഫിൽ തന്നെ തുടരുമെന്ന് ജോസഫ് ഉറപ്പുനൽകി.കൂറുമാറ്റ കുരുക്ക് ഒഴിവാക്കാൻ ഇടപെടണമെന്നും കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ ജോസഫ് ആവശ്യം ഉന്നയിച്ചു.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് ജോസഫ് ഉപാധികള്‍ മുന്നോട്ട് വച്ചത്. തല്‍ക്കാലം പാര്‍ട്ടിയില്‍ തുടരാം. എപ്പോള്‍ പാര്‍ട്ടി വിട്ടു വന്നാലും യുഡിഎഫില്‍ ഇടം നല്‍കണമെന്നും കോട്ടയത്തെ സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ തനിക്കൊപ്പമുള്ളവരെ കുറ്റപ്പെടുത്തരുതെന്നും ജോസഫ് ആവശ്യപ്പെട്ടു. മോന്‍സ് ജോസഫ്, ടി.യു.കുരുവിള എന്നിവരും ജോസഫിനൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button