Latest NewsKerala

കോട്ടയത്ത് സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ കുറ്റപ്പെടുത്തരുതെന്ന് പി. ജെ ജോസഫ്

തിരുവനന്തപുരം : കോട്ടയത്ത് സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ കുറ്റപ്പെടുത്തരുതെന്ന് പി. ജെ ജോസഫ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് കെ.എം.മാണിയുമായും ജോസ് കെ.മാണിയുമായും കോണ്‍ഗ്രസ് തിരുവനന്തപുരത്ത് ചര്‍ച്ചനടത്തിയിരുന്നു. പ്രശ്നപരിഹാരഫോര്‍മുല കണ്ടെത്തണമെന്ന് ചർച്ചയിൽ ജോസഫ് വ്യക്തമാക്കി.

എപ്പോള്‍ പാര്‍ട്ടി വിടേണ്ട സാഹചര്യം വന്നാലും യുഡിഎഫില്‍ നില്‍ക്കാന്‍ ഇടം ലഭിക്കണം. കോട്ടയത്ത് സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ തനിക്കൊപ്പമുള്ളവരെ കുറ്റപ്പെടുത്തരുതെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമാണ് കന്റോണ്‍മെന്റ് ഹൗസില്‍ പി.ജെ.ജോസഫുമായി ചര്‍ച്ച നടത്തുന്നത്. മോന്‍സ് ജോസഫ്, ടി.യു.കുരുവിള എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button