പ്യോംഗ്യാംഗ്: ഉത്തര കൊറിയയില്‍ പാലര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. ഉത്തരകൊറിയന്‍ പാര്‍ലമെന്റായ സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം 99.99. ഓരോ മണ്ഡലത്തിലും ഒരു സ്ഥാനാര്‍ഥി മാത്രമാണ് മത്സരിച്ചത്. പ്രവാസികളും കപ്പലില്‍ പണിയെടുക്കുന്നവര്‍ക്കുമാണ് വോട്ടു രേഖപ്പെടുത്താന്‍ കഴിയാതിരുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ചുവര്‍ഷം കൂടുമ്പോഴാണ് സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി തീരുമാനിച്ച ഏക സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുക മാത്രമാണു ജനങ്ങളുടെ അവകാശം. ബാലറ്റ്‌പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേര് വെട്ടി വോട്ടര്‍മാര്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള അവസരമുണ്ടെങ്കിലും സാധാരണ ആരും എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല.
കിം ജോംഗ് ഉന്നിന്റെ ഏകാധിപത്യത്തിലുള്ള ഭരണപ്രക്രിയകളില്‍ പാര്‍ലമെന്റിന് കാര്യമായ പങ്കില്ല.
Post Your Comments