പാലക്കാട്: അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. എംബ്ലോയബിലിറ്റി സ്കില്‍ വിഷയം പഠിപ്പിക്കുന്നതിനാണ് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുള്ളത്. എം.ബി.എ / ബി.ബി.എ അല്ലെങ്കില്‍ സോഷ്യോളജി / എക്കണോമിക്സ് ബിരുദവും ഒപ്പം തന്നെ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താല്‍പര്യമുള്ളവർക്ക് മാര്‍ച്ച് 16 രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂന് എത്തുക. അട്ടപ്പാടി ഗവ.ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ആണ് എത്തേണ്ടത് എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദമായ വിവരങ്ങൾക്ക് നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഫോണ്‍: 04924-211516.
Post Your Comments