കോട്ടയം: കേരളത്തെ നടുക്കിയ കെവിന് കൊലക്കേസ് ദുരഭിമാനക്കൊലയാണ് എന്ന കുറ്റപത്രം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. നരഹത്യ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ഉണ്ട് ഇതില്‍. കൂടാതെ 179 സാക്ഷിമൊഴികളും ഒപ്പം 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സഹോദരിയെ പ്രണയിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച കെവിനെ നീനുവിന്റെ സഹോദരനും കൂട്ടരും മനപൂര്‍വ്വം പുഴയിലേക്ക് തളളിയിട്ടു കൊന്നുവെന്നാണ് പ്രോസിക്യൂഷന് വാദം. എന്നാല്‍ മനപൂര്‍വ്വം പുഴയിലേക്ക് തള്ളിയിട്ടതിന് തെളിവില്ലെന്നും അതിനാല്‍ കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്നും പ്രതിഭാഗം വാദിച്ചു. കേസ് ഇനി ഈ മാസം 20ന് പരിഗണിക്കാന്‍ മാറ്റിവച്ചു. ഏപ്രിലില്‍ ആണ് വിചാരണ തുടങ്ങുക. കൂടാതെ വിചാരണക്ക് മുന്‍പേ നരഹത്യയെന്ന വകുപ്പ് തള്ളികളയണം എന്ന പ്രതിഭാഗത്തിന്റെ ആവശ്യവും കോടതി തള്ളി.
കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നീനുവിന്റെ സഹോദരന് ഷാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കിയേണ്ടെത്തനായത്.
Post Your Comments