ബംഗളൂരു : തിരഞ്ഞെടുപ്പ് അടുത്തതോട് കൂടി ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികളോടും പാലിക്കപ്പെടേണ്ട പെരുമാറ്റ ചട്ടങ്ങളോടും ഇത്തിരി കട്ടികൂട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സമീപനം. കമ്മീഷന്‍റെ വിചിച്രമായ ഒരു ചട്ട പാലനത്തില്‍ പെട്ടിരിക്കുകയാണ് കര്‍ണാടകത്തിലെ മാണ്ഡ്യയിലെ ജ്യോതിഷികള്‍. ജ്യോതിഷികളുടെ ജോലിയുടെ ഭാഗമായ കെെപ്പത്തി പരസ്യത്തിലും ബോര്‍ഡിലും പ്രദര്‍ശിപ്പിക്കരുതെന്നാണ് കമ്മീഷന്‍ പറയുന്നത്. കമ്മീഷന്‍റെ തീരുമാനം എന്തായാലും തങ്കളുടെ വയറ്റത്തിട്ട് അടിയായി മാറിയിരിക്കുകയാണെന്നാണ് ജ്യോതിഷികള്‍ പരിതപിക്കുന്നത്.
കെെപ്പത്തി ചിഹ്നം ജ്യോതിഷികള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ട് തെരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥര്‍ വീടുകളും മറ്റും കയറി ഇറങ്ങി കെെപ്പത്തി ചിഹ്നം എടുത്ത് മാറ്റി കൊണ്ടിരിക്കുകയാണ്. ഇതെന്തൊരു പരിപാടിയാണ് കമ്മീഷന്‍ ചെയ്യുന്നത്. കെെപ്പത്തിയെന്നത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. ആ ചിഹ്നം കണ്ടിട്ടാണ് വിശ്വാസികള്‍ തങ്കളെ തേടിവരുന്നത്. കെെപ്പത്തി ചട്ടപാലനമായി എടുത്ത് മാറ്റുന്നവര്‍ തടാകങ്ങളില്‍ ഇറങ്ങി താമര പറിച്ച് മാറ്റുമോ എന്നാണ് ജ്യോതിഷികള്‍ ചോദിക്കുന്നത്.
മാത്രമല്ല നല്ല രീതിയില്‍ യാതൊരു അട്ടിമറിയുമില്ലാതെ തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ കൃത്രിമത്തങ്ങളും പണത്തിന്‍റെ ഒഴുക്കും തടയുകയാണ് വേണ്ടതെന്നും കമ്മീഷന്‍റെ ഇത്തരത്തിലുളള നടപടി വെറും ബാലിശമാണെന്നാണ് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളെ മാനിക്കുന്നുണ്ടെന്നും ഇത്തരത്തിലുളള നടപടി അല്ലാതെ യുക്തി സഹമായ നടപടികളാണ് കമ്മീഷന്‍ എടുക്കേണ്ടതെന്ന് കോണ്‍ഗ്രസും വിമര്‍ശനവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
കെെപ്പത്തി മറക്കാനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന കമ്മീഷന്‍ മറ്റ് ചിഹ്നങ്ങളായ താമര, ടോര്‍ച്ച്, സൈക്കിള്‍, ഫാന്‍, ആന, രണ്ടില ഇവയൊന്നും കാണുന്നില്ലെയെന്നാണ് ചിലരുടെ ചോദ്യം. ഡി.എം.കെയുടെ ചിഹ്നം ഉദയസൂര്യനാണെന്നും നാളെ മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂര്യോദയം നിരോധിക്കുമോ എന്നും ചോദ്യങ്ങള്‍ ഉയര്‍ന്ന് പൊങ്ങിയിട്ടുണ്ട്.
Post Your Comments