Latest NewsEntertainment

അഭിനയത്തില്‍ നിന്നും മാറിയുള്ള ജീവിതം അച്ഛനെ സംബന്ധിച്ച് സാധിക്കില്ല; ജഗതി ശ്രീകുമാറിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മകള്‍ പാര്‍വ്വതി

കാറപകടത്തിൽ പരിക്കേറ്റ നടൻ ജഗതി ശ്രീകുമാർ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്നത് പുതിയൊരു വിശേഷമാണ്. അച്ഛന്റെ തിരിച്ചുവരവിനെക്കുറിച്ച് മകൾ പാർവതി പറയുന്നിതിങ്ങനെ അഭിനയത്തില്‍ നിന്നും മാറിയുള്ള ജീവിതം അച്ഛനെ സംബന്ധിച്ച് സാധിക്കില്ലെന്നും ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഓരോ ദിവസം കഴിയും തോറും പപ്പയ്ക്ക് മാറ്റമുണ്ടെന്നും പാർവതി പറയുന്നു.

ചികിത്സയുടെ ഭാഗമായിട്ടാണ് വീണ്ടും അഭിനയിക്കുന്നത്. ഇനിയും നല്ല അവസരങ്ങള്‍ കിട്ടിയാല്‍ പപ്പ അഭിനയിക്കും. അഭിനയത്തില്‍ നിന്നും മാറിയുള്ള ജീവിതം അച്ഛനെ സംബന്ധിച്ച് സാധിക്കില്ല. അത് ഞങ്ങള്‍ക്കറിയാം.എട്ട് വര്‍ഷത്തിനുള്ളില്‍ എന്ത് കൊണ്ട് നേരത്തെ പപ്പയെ അഭിനയിപ്പിച്ച് കൂടായിരുന്നോ എന്ന ചോദ്യവും ഞങ്ങള്‍ക്കുമുന്നിലുണ്ടായിരുന്നുവെന്നും പാര്‍വതി പറഞ്ഞു.

2012 മാര്‍ച്ച് 10 നാണ് ജഗതി ശ്രീകുമാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും. ആ കാത്തിരിപ്പിനാണ് കബീറിന്റെ ദിവസങ്ങളിലൂടെ വിരാമമായത്.

കബീറിന്റെ ദിവസങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അദ്ദേഹം തിരിച്ചെത്തുന്നത്. ചിത്രത്തില്‍ പക്ഷാഘാതം വന്ന ഒരു കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button