ഗ്വിന്നെറ്റ് കൗണ്ടി, ജോര്‍ജിയ (യു.എസ്)• മുന്‍ ഹൈസ്കൂള്‍ അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധമെന്ന് ആരോപണം.
ഗ്വിന്നറ്റ് കൗണ്ടിയിലെ ആര്‍ച്ചര്‍ ഹൈസ്കൂളില്‍ കഴിഞ്ഞദിവസം സാധാരണ പോലെ ക്ലാസ് നടന്നു. എന്നാല്‍ ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയെ മാത്രം രക്ഷിതാവ് സ്കൂളില്‍ അയക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയുമായുള്ള ലൈംഗിക ബന്ധത്തെതുടര്‍ന്നാണ് കുട്ടിയെ സ്കൂളില്‍ അയയ്ക്കാതിരുന്നതെന്ന് കണ്ടെത്തി.
‘അവന്റെ അദ്ധ്യാപിക തന്നെ അവനെ ഇരയക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല’ എന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാതാവ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
ടീച്ചര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
25 കാരിയായ അദ്ധ്യാപികയുമായി, മൂന്ന് വ്യസ്ത്യത അവസരങ്ങളില്‍ ക്യാമ്പസിന് പുറത്ത് വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മകന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി മാതാവ് പറഞ്ഞു.
രണ്ട് തവണ അദ്ധ്യാപികയുടെ വീട്ടില്‍ വച്ചും ഒരു തവണ മാതാവ് ജോലിക്കായി പുറത്ത് പോയിരുന്ന സമയത്ത് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വച്ചുമാണ് ഇവര്‍ സെക്സില്‍ ഏര്‍പ്പെട്ടത്.
‘അവൾ എന്റെ മകനെ പഠിപ്പിച്ചില്ല. അവള്‍ ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ് വന്നത്, അത് എന്റെ മകനോടൊപ്പം ലൈംഗികബന്ധം പുലര്‍ത്താനായിരുന്നു.’- മാതാവ് പറഞ്ഞു.
തന്റെ മകന് ഇപ്പോള്‍ 18 വയസായെന്നും 17 ാമത്തെ വയസിലാണ് സംഭവം നടക്കുന്നതെന്നും മാതാവ് പറഞ്ഞു.
അദ്ധ്യാപികയെ കുഴപ്പത്തിലാക്കേണ്ട എന്ന് കരുതി തന്റെ മകന്‍ ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
മറ്റു ചില വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നാണ് പോലീസിന് സംഭവത്തെക്കുറിച്ച് സൂചന ലഭിച്ചത്. സ്കൂളിനുള്ളില്‍ നിന്നുള്ള ഒരു വീഡിയോയും പോലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വിദ്യാര്‍ത്ഥിയെ വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം വെളിച്ചത്തായത്.
സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Post Your Comments