ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയ്ക്ക് വീണ്ടും തിരിച്ചടിയി ബ്രെക്‌സിറ്റ് കരാര്‍. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ഭാഗമായി തെരേസ മേ സര്‍ക്കാര്‍ തയാറാക്കിയ ബ്രെക്സിറ്റ് കരാര്‍ വീണ്ടും ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 392-242 വോട്ടിനാണ് മേയുടെ നിര്‍ദേശം പാര്‍ലമെന്റ് തള്ളിയത്. ഈ വര്‍ഷാദ്യം അവതരിപ്പിച്ച കരാര്‍ പാര്‍ലമെന്റ് തള്ളിയതിനെത്തുടര്‍ന്നാണു വീണ്ടും അവതരിപ്പിച്ചത്.
2016 ജൂണില്‍ നടത്തിയ ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണു യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. ഈ മാസം 29 നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. ജനുവരിയില്‍ എംപിമാര്‍ തള്ളിയ അതേ കരാറാണു വീണ്ടും സഭയില്‍ വച്ചതെന്നും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പു നടത്തണമെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറിമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.
തെരേസ മേയുടെ കക്ഷിയായ കണ്‍സര്‍വറ്റീവ് പാര്‍ട്ടിയിലെ തീവ്ര ബ്രെക്‌സിറ്റ് വാദികളും കരാറിലെ ചില വ്യവസ്ഥകളെ ശക്തമായി എതിര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ ഐറിഷ് റിപ്പബ്ലിക്കിനും ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡിനുമിടയില്‍ അതിര്‍ത്തി തിരിക്കാന്‍ പാടില്ലെന്നു കരാറുള്ളതാണു പ്രധാന കീറാമുട്ടി.
Post Your Comments