കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ കടകൾ അടപ്പിച്ചു . കഴിഞ്ഞ ദിവസം നടന്ന മുനിസിപ്പൽ പരിശോധനകളിൽ ഫർവാനിയ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിരവധി നിയമലംഘനങ്ങൾ പിടികൂടുകയും 13 കടകൾ പൂട്ടി സീൽ പതിക്കുകയും ചെയ്തു.
15 സ്ഥാപനങ്ങൾക്ക്മതിയായ സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതിന് മുന്നറിയിപ്പ് നോട്ടീസ് നൽകി. ലൈസൻസ് പുതുക്കാതിരിക്കൽ, പൊതുസ്ഥലം കൈയേറൽ, ശുചിത്വമില്ലായ്മ തുടങ്ങിയ നിയമലംഘനങ്ങൾ വരുത്തിയതിന് 18 സ്ഥാപനങ്ങൾക്കെതിരെ കേസ് ചുമത്തി. സമാനമായ പരിശോധന വരുംദിവസങ്ങളിൽ മറ്റ് ഗവർണറേറ്റുകളിലും ഉണ്ടാകുമെന്ന് ഫർവാനിയ ഗവർണറേറ്റ് കൈയേറ്റം ഒഴിപ്പിക്കൽ വിഭാഗം മേധാവി എൻജി. ഫഹദ് അൽ മൂവൈസരി പറഞ്ഞു
Post Your Comments