തിരുവനന്തപുരം: ലോക്സഭാ തരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കീം 2019 ലെ എഞ്ചിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ഏപ്രില്‍ 27, 28 തീയതികളില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷാ സമയം. നേരത്തെ ഏപ്രില്‍ 22, 23 തീയതികളിലായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡെല്‍ഹി, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് 93467 അപേക്ഷരാണുള്ളത്. ബി ഫാം കോഴ്സുകളിലേക്ക് പ്രവേശനത്തിന് എഞ്ചിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പര്‍ എഴുതാന്‍ 64289 അപേക്ഷകരുമുണ്ട്. നീറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിച്ച് 96726 വിദ്യാര്‍ഥികളും അപേക്ഷിച്ചിട്ടുണ്ട്. ഫീസ് അടച്ച് അപേക്ഷിച്ചവര്‍ക്ക് അനുബന്ധ രേഖകള്‍ അപ്ലോഡ്് ചെയ്യാന്‍ മാര്‍ച്ച് 31 വരെ സമയം നേരത്തെ അനുവദിച്ചിട്ടുണ്ട്. രേഖകള്‍ അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടിയിട്ടില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ എ ഗീത അറിയിച്ചിട്ടുണ്ട്.
Post Your Comments