ദോഹ: അൽ തുമാമ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക് . 2022 ഖത്തര്‍ ലോകകപ്പിന്റെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്.
തൂണുകളും കംപ്രഷന്‍ റിംഗുകളും ഇവിടെ മേല്‍ക്കൂരയുടെ പ്രധാന ഘട്ടങ്ങളായ പൂര്‍ത്തിയാക്കുന്നതോടെ സ്റ്റേഡിയം നിര്‍മാണത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചേരുമെന്ന് അല്‍ തുമാമ സ്റ്റേഡിയം പ്രൊജക്ട് മാനേജര്‍ സഊദ് അല്‍ അന്‍സാരി പറഞ്ഞു. ശേഷമാണ് എല്ലാം കൂട്ടിയോജിപ്പിച്ചിട്ടുള്ള വന്‍ ഉയര്‍ത്തല്‍ നടക്കുക.
10 ഹൈഡ്രോളിക് പമ്പുകളും 80 ഹൈഡ്രോളിക്ക് ജാക്കുകളും ചേര്‍ത്ത് സങ്കീര്‍ണ്ണമായ 727 ടണ്‍ കേബിള്‍ നെറ്റ് ഉയര്‍ത്തും. ഇതിനായി ഏഴ് മുതല്‍ 14 ദിവസം വരെ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments