വജൈനിസ്മസ് എന്ന അപൂര്‍വമായ രോഗമാണ് 30കാരിയായ രേവതി ബോര്‍ഡാവെക്കറിന്. ഈ രോഗത്തെ തുടര്‍ന്ന് രേവതിക്ക് ഒരിക്കല്‍ പോലും ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിച്ചിരുന്നില്ല. വിവാഹശേഷമാണ് ഇത്തരത്തില്‍ ഒരു രോഗം തനിക്കുണ്ടെന്ന് രേവതി മനസിലാക്കിയത്. ഒരു കുട്ടി ഇല്ലാത്ത വിഷമം രേവതിയെ വളരെയധികം അലട്ടിയിരുന്നു.
2013ല്‍ അമേരിക്കയില്‍ ജോലി ചെയ്ത് വരുമ്പോഴാണ് ചിന്മയി രേവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇന്ത്യയിലേക്ക് വന്നു. പിന്നീട് ഇവര്‍ വിവാഹം ചെയ്യുകയും ചെയ്തു. യോനീപേശികള്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണ് വജൈനിസ്മസ്. അത് കൊണ്ട് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കില്ല. ചില സ്ത്രീകളില്‍ മാത്രം കണ്ട് വരുന്ന രോഗമാണ് ഇത്. ഈ അസുഖം മാറില്ലെന്നും കുട്ടികള്‍ ഉണ്ടാകില്ലെന്നുമാണ് രേവതി കരുതിയിരുന്നത്. രേവതിയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് കൂടെയുണ്ടായിരുന്നു. ഈ അസുഖത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ എന്നറിയാന്‍ രേവതി പല ഡോക്ടര്‍മാരെയും കണ്ടു. ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം വന്നപ്പോള്‍ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരാകാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് രേവതി കഴിഞ്ഞ വര്‍ഷം ചികിത്സ ആരംഭിച്ചത്.
അമ്മയാകാന്‍ പോകുന്നവെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞു പോയെന്ന് രേവതി പറയുന്നു. തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഞങ്ങള്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണെന്നും ചിന്മയി പറഞ്ഞു. ആദ്യമാസങ്ങളില്‍ രക്തസ്രാവം ഉണ്ടായപ്പോള്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യേണ്ടി വന്നു. അന്ന് സ്‌കാന്‍ ചെയ്തപ്പോള്‍ നല്ല വേദനയുണ്ടായിരുന്നു. വെറെ പ്രശ്‌നമൊന്നുമില്ലല്ലോ. സിസേറിയന്‍ ചെയ്യാതെ പ്രസവത്തിന് ശ്രമിച്ച് കൂടെയെന്ന് ഡോക്ടര്‍മാര്‍ അന്ന് ചോദിച്ചിരുന്നു. ഡോക്ടറുമാരുടെ ആ വാക്കുകളാണ് കൂടുതല്‍ ശക്തി നല്‍കിയതെന്ന് രേവതി പറയുന്നു. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ‘ഇവ’ എന്ന സുന്ദരി കുട്ടിയ്ക്ക് രേവതി ജന്മം നല്‍കിയത്. ഇവ വന്നതോടെ ഞങ്ങളുടെ ജീവിതം ആകെ മാറിമറിഞ്ഞുവെന്ന് രേവതി പറയുന്നു.
Post Your Comments