ഷാ അലം : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജംങ് ഉന്നിന്റെ സഹോദരന്റെ കൊലപാതകം , ഇന്തോനേഷ്യന്‍ യുവതിക്കെതിരെയുള്ള കേസ് മലേഷ്യ പിന്‍വലിച്ചു. ഇതോടെ രണ്ടു വര്‍ഷം ജയില്‍ കിടന്ന സീതി ഐസ്യ തിങ്കളാഴ്ച തന്നെ ജയില്‍മോചിതയായി. ഇന്തൊനീഷ്യന്‍ അംബാസഡറുടെ വിമാനത്തില്‍ അവര്‍ ഉടന്‍തന്നെ സ്വന്തം രാജ്യത്തേക്കു തിരിക്കും. കേസ് പിന്‍വലിച്ചതിന്റെ യഥാര്‍ഥ കാരണം പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കിയില്ലെങ്കിലും ഇന്തൊനീഷ്യയുടെ നിരന്തര നയതന്ത്ര സമ്മര്‍ദ്ദമാണ് പിന്നലെന്നാണ് സൂചന.
മലേഷ്യയിലെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍വച്ച് സീതി ഐസ്യയും വിയറ്റ്‌നാം സ്വദേശിയായ ഡോവന്‍ തി ഹുവോങ്ങും 2017 ഫെബ്രുവരിയില്‍ കിം ജോങ് നാമിന്റെ മുഖത്ത് നേര്‍വ് ഏജന്റ് വിഎക്‌സ് പുരട്ടുകയായിരുന്നു. മിനിറ്റുകള്‍ക്കകം നാം മരിച്ചുവീണു. റിയാലിറ്റി ഷോയുടെ ഭാഗമാണെന്നു ഉത്തര കൊറിയന്‍ ആളുകള്‍ വിശ്വസിപ്പിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്ന് ഇരുവരും കോടതിയില്‍ വാദിച്ചു. ഇനി വ്യാഴാഴ്ചയാണ് വിചാരണ. ഹുവോങ്ങിനെതിരെ കേസ് തുടരണോയെന്ന കാര്യത്തില്‍ അന്നു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.നയതന്ത്രപരമായി ഇന്തൊനീഷ്യ നടത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമാണ് നടപടിയെന്ന് മലേഷ്യയിലേക്കുള്ള ഇന്തൊനീഷ്യന്‍ അംബാസഡര്‍ റുസ്ഡി കിരാന പറഞ്ഞു. ഐസ്യയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്തൊനീഷ്യന്‍ നിയമ മനുഷ്യാവകാശ മന്ത്രാലയം തീയതിയിടാതെ അയച്ച കത്തിന്റെ ചിത്രം പുറത്തുവിട്ടിരുന്നു.
Post Your Comments