മുന്നറിയിപ്പുമായി വാട്ട്സ്ആപ്. മൂന്നാംകിട ആപ്പുകള്‍ വാട്ട്സ്ആപ് സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ പ്രൈവസി നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ജിബി വാട്ട്സ്ആപ്, വാട്ട്സ്ആപ് പ്ലസ് എന്നിവ ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് പുതിയ നീക്കവുമായി വാട്ട്സ്ആപ് രംഗത്തെത്തുന്നത്.
വാട്ട്സ്ആപ്പിന്റെ ക്ലോണ്‍ ആയിട്ടാണ് ഇത്തരം ആപ്പുകളെ കാണുന്നത്.ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്ന അക്കൗണ്ട് നീക്കം താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യപ്പെടുകയോ, അല്ലെങ്കില്‍ ആജീവനന്ത ബ്ലോക്ക് ലഭിക്കാനോ സാധ്യതയുണ്ടെന്നും ഉപയോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നും വാട്ട്സ്ആപ് വക്താവ് അറിയിച്ചു.
Post Your Comments