ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടന കേസ് വിധി പറയുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. ഹരിയാന എന്‍.ഐ.എ കോടതിയാണ് വിധി പറയുന്നത്. 2007 ഫെബ്രുവരി 19 ന് പുലര്‍ച്ചെയാണ് സ്‌ഫോടനം നടന്നത്. ഹരിയാനയിലെ സംഝോത എക്സ്പ്രസില്‍ നടന്ന ബോംബ്‌സ്‌ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണമടഞ്ഞവരില്‍ കൂടുതല്‍ ആളുകളും പാകിസ്താനില്‍ നിന്നുള്ളവരും ഇന്ത്യയില്‍ നിന്നുള്ള ട്രെയിന്‍ സുരക്ഷാ സേനാനികളുമായിരുന്നു. സിമി പ്രവര്‍ത്തകരാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. എന്നാല്‍ പിന്നീട് സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതമൊഴി പുറത്തുവരികയായിരുന്നു. ഹിന്ദുത്വ തീവ്രവാദ സംഘടനകളാണ് സംഭവത്തിന് പിന്നിലെന്ന് അസീമാനന്ദ പിന്നീട് കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തു.
Post Your Comments