കുവൈറ്റ് സിറ്റി: നഴ്സുമാർക്കിനി സ്വന്തമാക്കാനാവില്ല ഡ്രൈവിംഗ് ലൈസന്‍സ് .കുവൈറ്റില്‍ ഇനിമുതല്‍ നഴ്സായി ജോലി ചെയ്യുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം അംഗീകരിയ്ച്ചു. ജനറല്‍ കേണല്‍ യൂസഫ് അല്‍ ഖദ്ദയാണ്ഗതാഗത വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ തീരുമാനമെടുത്തത്.
കൂടാതെ മുസ്ലീം പള്ളികളില്‍ ബാങ്ക് വിളിക്കുന്നവര്‍ക്കും ലൈസന്‍സ് നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്. ഗതാഗത മന്ത്രാലയം നേരത്തെ ലൈസൈന്‍സ് അനുവദിക്കുന്നതില്‍ നര്‍സിംഗ് ജീവനക്കാര്‍ക്ക് പ്രത്യേക ഇളവു നല്‍കുകയും അത് വഴി ധാരാളം പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയും ചെയ്തിരുന്നു. നഴ്‌സുമാര്‍ക്ക് യാത്ര ചെയ്യാന്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള ബസുകള്‍ ഉണ്ട്.
Post Your Comments