എത്യോപ്യ: എത്യോപ്യയിൽ നിന്ന് കെനിയയിലേക്ക് പോയ വിമാനം തകർന്നു വീണു. രാവിലെ 8.30 നായിരുന്നു ബോയിങ് 737 തകർന്നത്. വിമാനത്തിൽ 149 യാത്രക്കാരും 8 ജോലിക്കാരും ഉണ്ടായിരുന്നു എയർലൈൻസ് കമ്പനി വ്യക്തമാക്കി. മുഴുവൻ യാത്രക്കാരും മരിച്ചതായാണ് സൂചന. വിമാനം പുറപ്പെട്ട് മിനിറ്റുകൾക്കകം തന്നെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നതായി റിപ്പോർട്ട്. മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.അതേസമയം, അപകടത്തിൽപെട്ടവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യക്കാർക്ക് പുറമെ, കാനഡ, ചൈന, അമേരിക്ക, ഇറ്റലി, ഫ്രാൻസ്, റഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും വിമാനിത്തലുണ്ടായിരുന്നു.അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.അഡിസ് അബാബയില്‍നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. പ്രതിദിന സര്‍വീസ് നടത്തുന്ന ബോയിങ് 737 വിമാനമാണു തകര്‍ന്നത്.
Post Your Comments