തിരുവനന്തപുരം: സംസ്ഥാനം നേരിടാന്‍ പോകുന്നത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേയ്്‌ക്കെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അമിത ചൂട് അനുഭവപ്പെടുന്നതു മൂലം വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്കെന്ന് വൈദ്യുതി വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. പ്രതിദിന വൈദ്യുതി ഉപഭോഗം 80 ദശലക്ഷം യൂണിറ്റ് പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ എസിയുടെയും ഫാനിന്റെയും ഉപയോഗവും കൂടിയെന്നും രണ്ടാഴ്ചയായി ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തുന്നതെന്നും വൈദ്യുതി ബോര്‍ഡ് പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ 79 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗ നിരക്ക്.
സംസ്ഥാനത്ത് വേനല്‍ മഴ വൈകുന്ന സാഹചര്യത്തില്‍ വൈദ്യുതി രംഗം പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ സമയവും ലോക്സഭാ തെരഞ്ഞെടുപ്പും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയങ്ങള്‍ ആയതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ തീരുമാനം ആയിട്ടുണ്ട്.
19 ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്നു കഴിഞ്ഞ ദിവസത്തെ ആഭ്യന്തര ഉത്പാദനം. ശേഷം വേണ്ടി വന്ന വൈദ്യുതി പുറത്ത് നിന്നും ബോര്‍ഡ് എത്തിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വേനല്‍ കടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഇനിയും താണേക്കുമെന്നും ഇത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചേക്കാമെന്നും ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
Post Your Comments