ന്യൂഡല്‍ഹി : ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന തിരഞ്ഞെെടുപ്പ് തീയതി പ്രഖ്യാപനയോഗം രാഹുകാല സമയത്തിലായതിനാല് യോഗം മാറ്റിവെക്കണമെന്ന ആവശ്യവുമായി ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ഒരു ഗവര്‍ണര്‍ ഉള്‍പ്പെടെ 4 ദക്ഷിണേന്ത്യന്‍ മന്ത്രിമരാണ് ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജ്യേതിഷ വിശ്വാസ പ്രകാരം വെെകുന്നേരം 4.30 മുതല്‍ സന്ധ്യ 6 മണിവരെ രാഹുകാലമാണ്. ആയതിനാല്‍ ആ സമയത്തുളള യോഗം അഭിലഷണീയമല്ല എന്ന നിഗമനത്തോടെയാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഹൈന്ദവ വിശ്വാസ പ്രകാരം സൂര്യോദയത്തിനും സൂര്യാസ്തമത്തിനും ഇടയില്‍ 90 മിനിറ്റ് രാഹുകാലമാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരവധി പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ കടുത്ത ജ്യോതിഷ വിശ്വാസികളാണ്. പല നേതാക്കളും സത്യ പ്രതിജ്ജ വരെ ചെയ്തത് രാഹുകാലം നോക്കിയാണ്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു , ദേവഗൗഡ, ചന്ദ്രബാബു നായിഡു തുടങ്ങിയ. നേതാക്കളെല്ലാം ഇതിന് ഉദാഹരണമാണ്.
Post Your Comments