Latest News

കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല; അരവിന്ദ് കെജ്‌രിവാള്‍

എഎപിക്ക് മാത്രമേ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുമായി സഖ്യം വേണ്ടെന്നുവെച്ച കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍​ഗ്രസിന് അഹങ്കാരമാണെന്നും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും തിരികെ ലഭിക്കില്ലന്നും കെജ്‌രിവാള്‍ പറഞ്ഞു. മുസ്തഫാബാദിലെ പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എഎപിക്ക് മാത്രമേ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എഎപിയുമായി കൈകോര്‍ത്താല്‍ കോണ്‍ഗ്രസിന് ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച്‌ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെന്നും എന്നാല്‍ അവര്‍ക്കത് മനസിലായില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.ദില്ലിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് കോണ്‍​ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ കോണ്‍​ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് കോണ്‍​ഗ്രസ് ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. എന്നാൽ റോബർട്ട് വാദ്രയുമായി അടുപ്പമുള്ള നേതാക്കളാണ് ആം ആദ്മിയും കോൺഗ്രസും തമ്മിലുള്ള സഖ്യത്തെ പൊളിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button