Latest NewsIndiaNews

പുല്‍വാമ ആക്രമണം; സൈനികരെ കൊലപ്പെടുത്തിയത് ആരാണ്; ചോദ്യങ്ങളുന്നയിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ഗാന്ധി. ഭീകരാക്രമണം നടത്തിയ ജയ്‌ഷെ ഇ മുഹമ്മദിന്റെ തലവന്‍ ആരാണ്? ഇന്ത്യന്‍ ജയിലിലായിരുന്ന ജയ്‌ഷെ തലവന്‍ മസൂദ് അസറിനെ ബിജെപി സര്‍ക്കാര്‍ തന്നെയല്ലേ വിട്ടയച്ചത്? കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിആര്‍പിഎഫ് ജവാന്മാര്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ചിരുന്നു. ആരാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് പ്രധാനമന്ത്രിയോട് ചോദിക്കാനുള്ളത്.

ഇങ്ങനെ പ്രധാനമന്ത്രിയോട് നിരവധി ചോദ്യങ്ങളാണ് കര്‍ണാടകയിലെ ഹാവേരിയില്‍ നടന്ന റാലിയില്‍ രാഹുല്‍ ചോദിച്ചത്. തീവ്രവാദത്തിന് മുന്നില്‍ തലകുനിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മോദിക്കെതിരെയും ബിജെപിക്കെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉന്നയിക്കുന്നത്. അത്തരമൊരു ഭീകരാക്രമണത്തെ എന്ത് കൊണ്ട് തടയാന്‍ സാധിച്ചില്ലെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button