ന്യൂഡല്‍ഹി: അതിര്‍ത്തി രേഖ മറികടന്ന് ഇന്യയിലെത്തിയ പാക് പൗരനെ ഇന്ത്യന്‍ സെെന്യം തിരികെ സ്വദേശത്തേക്ക് മടക്കി അയച്ചു. മുഹമ്മദ് അഷ്റഫ് എന്ന 60 കാരനേയാണ് സേന തിരികെ അയച്ചത്. പാകിസ്ഥാനിലെ പ്രവിശ്യയായ പഞ്ചാബിലുള്ള ബോയിത സരോവാള്‍ സ്വദേശിയാണ് മുഹമ്മദ് അഷറഫ്.
ജമ്മു കാശ്മീരിലെ സാംബ ജില്ലയിലാണ് ഇയാളെത്തിയത്.
വെള്ളിയാഴ്ചയെത്തിയ ഇയാളെ വിദഗ്ദ പരിശോധനക്ക് ശേഷം അന്ന് തന്നെ തിരികെ വിട്ടു. ഇയാളുടെ കെെവശം 12,000 പാകിസ്ഥാനി രൂപയും ഉണ്ടായിരുന്നതായി സെെനിക വക്താക്കള്‍ അറിയിച്ചു. പൗരനെ തിരികെ അയച്ച നടപടിയെ പാകിസ്ഥാന് പ്രശംസിച്ചതായി ഇന്ത്യന്‍ സെെനിക വക്താക്കള്‍ പറഞ്ഞു.
Post Your Comments