ബെംഗളുരു; പട്ടാപ്പകൽ ഗുണ്ടാനേതിവിനെ വെട്ടി കൊലപ്പെടുത്തി. ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്ന ലക്ഷ്മൺ ആണ് മരിയ്ച്ചത്.
യശ്വന്ത്പുരയിൽ സോപ്പ് ഫാക്ടറിക്ക് സമീപമാണ് സംഭവം നടന്നത്. കാറിൽ പോകുകയായിരുന്ന ലക്ഷ്മണെ മറ്റൊരു വാഹനത്തിലെത്തിയ പ്രതികൾ കണ്ണിൽ മുളക്പൊടി എറിഞ്ഞ് ആക്രമിയ്ക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോഴേക്കും മാരകായുധങ്ങൾ കൊണ്ട് ലക്ഷ്മണെ ആക്രമിച്ച സംഘം രക്ഷപ്പെട്ടിരുന്നു. ദിവസങ്ങൾക്കു മുൻപാണ് ലക്ഷ്മൺ ജാമ്യത്തിലിറങ്ങിയത്. തുമകൂരുകുനിഗൽ സ്വദേശിയാണ്.
Post Your Comments