തിരുവനന്തപുരം: ഈ മ യൗവിന് വീണ്ടും പുരസ്‌കാരം. ടാന്‍സാനിയയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മൂന്ന് പുരസ്‌കാരങ്ങളാണ് ഈ മ യൗ സ്വന്തമാക്കിയത്.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പല്ലിശ്ശേരി നേടി. മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദിനും മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം പി എഫ് മാത്യൂസിനുമാണ് ലഭിച്ചത്. ലോകസിനിമ വിഭാഗത്തില്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. പിഹുവാണ് ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്.
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനവും പി.എഫ് മാത്യു രചനയും നിര്‍വ്വഹിച്ച ഈ സിനിമ 2018ല്‍ ആണ് റിലീസായത്. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്ക രൂപമാണ് ഈ.മ.യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.
Post Your Comments