![Army Lieutenant General Kanwal Jeet Singh Dhillon](/wp-content/uploads/2019/03/army-lieutenant-general-kanwal-jeet-singh-dhillon.jpg)
ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ കാശ്മീരിലെ അമ്മമാര്‍ക്ക് നിര്‍ദ്ദേശം നല്കി .കരസേന ലഫ്റന്റ് ജനറൽ കൻവാൾ ജീത് സിംഗ് ധില്ലൻ. മക്കൾ ഭീകരവാദ സംഘടനകളിൽ അംഗമാകില്ലെന്ന് കശ്മീരിലെ അമ്മമാർ ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകാഷ്മീരിൽ സൈന്യത്തിന്റെ പാസിംഗ്ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
അതേസമയം ഭീകരവാദ സംഘടനകളിൽനിന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ സൈന്യം സഹായിക്കുമെന്നും ധില്ലന് പറഞ്ഞു. ഇത്തരക്കാരെ മുഖ്യധാരയിലേക്കു കൊണ്ടു വരാന്‍ സൈന്യം എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് അദ്ദേഹം അമ്മമാര്‍ക്ക് ഇറപ്പു നല്കി.
സംഘർഷത്തിന്റെ പാത തെരഞ്ഞെടുക്കുന്നവരുടെ അമ്മമാരോട് സൈന്യം അപേക്ഷിക്കുകയാണ് ഇവർ ഭീകരപ്രസ്ഥാനങ്ങൾ ചേരില്ലെന്ന് ഉറപ്പാക്കണം. കാഷ്മീരിലെ ഓരോ അമ്മമാരോടും സ്വന്തം മക്കളെ തീവ്രവാദികൾക്കൊപ്പം വിടരുതെന്ന് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ജമ്മുകശ്മീരില്‍ നിന്ന് 152 യുവാക്കളാണ് സൈന്യത്തിൽ ചേർന്നത്.
Post Your Comments