ജമ്മു: ജമ്മു വിമാനത്താവളത്തിനു സമീപം ദുരൂഹ സാഹചര്യത്തില്‍ ബാറ്ററികളും സര്‍ക്യൂട്ട് ബോര്‍ഡുകളും ഉള്‍പ്പെട്ട വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇതേത്തുടര്‍ന്നു ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യം പോലീസും പിന്നാലെ ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പാക്കറ്റ് പരിശോധിച്ചു.
അപകടം ഉള്ളതല്ലെന്ന് ഉറപ്പാക്കിയ ശേഷം ‘അജ്ഞാതവസ്തു’ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പുല്‍വാമഭീകരാക്രമണത്തിനു ശേഷം ജമ്മുവിലും അതിര്‍ത്തി പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ്. വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ വസ്തു എന്താണെന്നും എങ്ങിനെ സുരക്ഷിതമായ മേഖലയില്‍ ഇത് എത്തി എന്നും പറയാന്‍ സാധിക്കുകയുള്ളൂ
Post Your Comments