അഹമ്മദാബാദ്: ചികിത്സയിലിരിക്കെ പാക് തടവുകാരന് മരണപ്പെട്ടു. കറാച്ചി സ്വദേശിയായ മുഹമ്മദ് അനിൻ ചൗധരിയാണ് മരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹമ്മദ് മരിച്ചത്.
ഇന്ത്യ-പാക് അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് 2017ലാണ് മുഹമ്മദ് ഇന്ത്യന്‍ നാവിക സേനയുടെ പിടിയിലായത്.തുടര്‍ന്ന് മുഹമ്മദിനെ പ്രാദേശിക കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. കുച്ച് ജില്ലയിലെ പലാര ജയിലിൽ ശിക്ഷ അനുഭവിച്ച് വരികയാണ് മരണം സംഭവിച്ചത്.
Post Your Comments