ബുവാനോസ് ആരിസ്: ലോകകപ്പ് തോല്‍വിക്കുശേഷം ആരാധകരുടെ സ്വന്തം താരം ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമില്‍ തിരിച്ചെത്തി. ഏറെനാളായി ടീമിൽ നിന്ന് വിട്ടുനിന്ന മെസിയെ ഈ മാസം മൊറോക്കോയ്ക്കും വെനസ്വേലയ്ക്കും എതിരായി നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള 31 അംഗ ടീമിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോടു പരാജയപ്പെട്ട മത്സരത്തിലാണ് മെസി അവസാനം ദേശീയ ജേഴ്സിയണിഞ്ഞത്. പിഎസ്ജി മിഡ്ഫീല്‍ഡര്‍ ഏയ്ഞ്ചല്‍ ഡി മരിയയെയും അര്‍ജന്റീന തിരിച്ചുവിളിച്ചു. ഇദ്ദേഹവും ലോകകപ്പിനുശേഷം ടീമില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. യുവന്റസ് താരം പൗളോ ഡിബാലയും ടീമില്‍ ഇടംപിടിച്ചു. എന്നാൽ സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയ്ന്, സെര്‍ജിയോ റൊമേറോ, ഇക്കാര്‍ഡി എന്നിവരെല്ലാം ഇപ്പോഴും ടീമിനുള്ളിൽ ഇല്ല.
Post Your Comments