ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം സര്‍ക്കാരും പാകിസ്ഥാനും തമ്മിലുള്ള ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യ സഭാ എംപിയുമായ ബികെ ഹരിപ്രസാദ്. പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതിഷേധമാണുയരുന്നത്.പരാമര്‍ശത്തെ അത്യന്തം നിന്ദാവഹവും ലജ്ജാവഹവുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തി. രാജ്യത്ത് തീവ്രവാദം വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഇത്തരം മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് സ്വയം വിലയിരുത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവി കുമാര്‍ പ്രതികരിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വ്യോമസേനയെയോ സുപ്രീം കോടതിയെയോ വിശ്വസിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. റഫേല്‍ കരാറില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാകിസ്താന്റെ പ്രസ്താവനകൾ അത്യന്തം പ്രാധാന്യത്തോടെ കണക്കിലെടുക്കുന്ന കോൺഗ്രസ്സും മറ്റു പ്രതിപക്ഷ പാർട്ടികളും ഇന്ത്യൻ സേന പറയുന്നത് മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിന്റെ കണക്കെടുക്കളല്ല വ്യോമസേനയ്ക്ക് എന്ന് ആഭ്യന്തര മന്ത്രിയും കുറ്റപ്പെടുത്തിയിരുന്നു..
Post Your Comments