ദമ്മാം: യുവാവിനെ കാണാതായിട്ട് മൂന്നുമാസം. ദമ്മാമിൽ ടാക്സി ഡ്രൈവറായി ജോലി നോക്കിയിരുന്ന യുവാവിനെ മൂന്നു മാസമായി കാണാനില്ലെന്ന് പരാതി. മൂവാറ്റുപുഴ, ചെറുവട്ടൂർ, കൂട്ടിപ്പീടിക, കോട്ടപ്പള്ളി വീട്ടിൽ അൻസാറിനെയാണ് (29) കാണാതായത്.
അൻസാറിനെ അന്താരാഷ്ട്ര കണ്ണികളുള്ള ഹവാല സംഘം തട്ടിക്കൊണ്ടുപോയി തടവിലിട്ട് പീഡിപ്പിക്കുകയാണന്ന് നാട്ടിലുള്ള കുടുംബം ആരോപിക്കുന്നു. സൗദിയിൽ നിന്ന് ബഹ്റൈനിലേക്ക് പണം കടത്തുന്ന സംഘത്തിനു വേണ്ടി ഇയാൾ പ്രവർത്തിച്ചിരുന്നുവെന്നാണ് സൂചനകൾപുറത്ത് വരുന്നത്,.
കൂടാതെ . പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അൻസാറിനെ തട്ടിക്കൊണ്ടു പോകുന്നതിലെത്തിച്ചത്. ഡിസംബർ 12 മുതലാണ് അൻസാറിനെ കാണാതായത്. അന്ന് ബഹ്റൈനിലേക്ക് ഓട്ടം പോയ അൻസാർ പിന്നെ തിരികെ വന്നിട്ടില്ലെന്ന് കൂടെ താമസിക്കുന്നവർ വ്യക്തമാക്കി.
Post Your Comments