കൊച്ചി : ആകര്‍ഷകമായ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് ഐആര്‍സിടിസി . മധ്യവേനലവധിയ്ക്ക് ആഭ്യന്തര-അന്തര്‍ദേശീയ വിമനസര്വീസുകളിലും ഈ ടൂര്‍ പാക്കേജ് ലഭ്യമാകും. വിശദാംശങ്ങള്‍ ഇങ്ങനെ. ഐആര്‍സിടിസി ഗോവ, രാജസ്ഥാന് ഭാരത് ദര്ശന് ടൂറിസ്റ്റ് ട്രെയിന്‍ 31ന്. ഗോവ, ജോധ്പുര്‍, ജയ്സാല്മിര്, ജയ്പുര്‍, അജ്മീര്‍, ഉദയ്പുര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏപ്രില്‍ 10ന് മടങ്ങിയെത്തും. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം,ഡോര്‍മിറ്ററി താമസം, വാഹന സൗകര്യം, ടൂര്‍ എസ്കോര്‍ട്ട് എന്നിവ പാക്കേജിലുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍ നിന്നു യാത്ര ചെയ്യാം. ടിക്കറ്റ് നിരക്ക്: 9,450 രൂപ.
തിരുപ്പതി ബാലാജി ദര്ശന് കോച്ച് ടൂര്‍ 21ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. തിരുമല വെങ്കിടേശ്വര ക്ഷേത്രം, കാളഹസ്തി ക്ഷേത്രം, തിരുച്ചാനൂര്‍ പത്മാവതി ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച് 24ന് മടങ്ങിയെത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് സ്റ്റേഷനുകളില്‍ നിന്നും യാത്ര ചെയ്യാം. ടിക്കറ്റ് നിരക്ക്: 6,665 രൂപ. വിദേശയാത്രകളില്‍ 6 ദിവസത്തെ സിംഗപ്പൂര്‍, മലേഷ്യ, 7 ദിവസത്തെ കൊല്‍ക്കത്ത-ഭൂട്ടാന് പാക്കേജുകള്‍ 21നും 14 ദിവസത്തെ യൂറോപ്പ് പാക്കേജ് മേയ് 19നും കൊച്ചിയില്‍ നിന്നു പുറപ്പെടും. 95678 63245
Post Your Comments