Latest NewsIndia

മൂന്നു ദിവസമായിട്ടും വീണ്ടെടുക്കാനാവാതെ ബിജെപി വെബ്‌സൈറ്റ്

ഡല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ ഔദ്യോഗിക വെബ് സൈറ്റ് മൂന്നാം ദിവസവും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും, ടെക് ലോകത്തും ചര്‍ച്ചകള്‍ സജീവമാകുകയാണ്. ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്.

അടുത്തിടെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ സിനിമയുടെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്. എന്നാല്‍ 11.45 മുതല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കാന്‍ തുടങ്ങി. പിന്നീട് ഞങ്ങള്‍ ഉടന്‍ തിരിച്ചുവരും എന്ന സന്ദേശമാണ് ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചുവരാന്‍ സമയം എടുക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ സൈറ്റില്‍ വരുത്തിയ നാശം വളരെ വലുതാണ് എന്ന കാര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന് സൈബര്‍ ലോകം പറയുന്നു. ഹാക്കര്‍മാര്‍ സൈറ്റിന്റെ സര്‍വറുകള്‍ ചെക്ക് ചെയ്ത് വിവരങ്ങള്‍ കവര്‍ന്നതാകാം എന്ന രീതിയിലും ചില ദേശീയ മാധ്യമങ്ങളില്‍ സൂചനകളുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സൈറ്റില്‍ സംഭവിച്ച പ്രശ്‌നം പാര്‍ട്ടി പ്രവര്‍ത്തകരിലും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.

അതേ സമയം ഹാക്കിംഗ് നടത്തിയത് ആര് എന്നത് സംബന്ധിച്ച് ഇതുവരെ ബിജെപിയോ, പൊലീസോ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. http://www.bjp.org/ എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ബിജെപി സൈറ്റ് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ട്രോളുകളും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button