മംഗളൂരു: ഗൃഹനാഥനില്ലാത്ത വീട്ടില്‍ മോഷണം നടന്നു. മോര്‍ഗന്‍സ് ഗേറ്റിലാണ് സംഭവം. ഗില്‍ബര്‍ട്ട് മെനേസസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരാഴ്ച്ചത്തെ താമസത്തിനായി ബംഗുളൂരുവില്‍ പോയിരിക്കുകയായിരുന്നു ഗില്‍ബര്‍ട്ട്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
വീട്ടിലെ എല്ലാ സാധനങ്ങളും മോഷണത്തില്‍ പോയതായി ഗില്‍ബര്‍ട്ട് പറഞ്ഞു. തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 30,000 രൂപയും 35,000 രൂപ വിലവരുന്ന വസ്ത്രങ്ങളടങ്ങിയ രണ്ട് പെട്ടികള്‍ ഉള്‍പ്പെടെ വീട്ടിലെ എല്ലാ വസ്തുക്കളും മോഷണം പോയി. താന്‍ പോയതിന് ശേഷം വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നും ഗില്‍ബര്‍ട്ട് പരാതിയില്‍ പറയുന്നു. ഗില്‍ബര്‍ട്ടിന്റെ പരാതിയില്‍ പാണ്ടേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments