Latest NewsIndia

തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ കോൺഗ്രസിന് പ്രഹരമായി പുതിയ സർവേ ഫലം

തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ ബിജെപിക്ക് ആശ്വാസവും കോൺഗ്രസിന് പ്രഹരവുമേകി സിറ്റിസൺസ് ഫോറം ഓൺലൈൻ സർവേ ഫലം. ഫെബ്രുവരി ഏഴിനും 18നും ഇടയിലാണ് സർവേ നടത്തിയത്. മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്നും സർക്കാരിന്റെ വിവിധ നടപടികളിൽ സംതൃപ്തരാണെന്നും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം അവസാനം വരെ ജനപ്രീതിയിലും വിശ്വാസത്തിലും  പിന്നിലായിരുന്ന കേന്ദ്രസർക്കാരിന് വലിയ പ്രതീക്ഷയാണ് സർവേ ഫലമേകുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ കോൺഗ്രസിന് കടുത്ത ആശങ്കയാണ് സർവേയേകുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും കാർഷിക, തൊഴിൽ രംഗങ്ങളിലെ തകർച്ചകളും റാഫേൽ അടക്കമുള്ള അഴിമതികളും കേന്ദ്ര സർക്കാരിന് തിരിച്ചടിയാവുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കോൺഗ്രസ്. എന്നാൽ കാശ്മീരിലെ തീവ്രവാദി ആക്രമണത്തോടെ കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്നെ വിലയിരുത്തലിനെ ശരിവെക്കുന്നത് കൂടിയാണ് പുതിയ സർവേ ഫലം.

കഴിഞ്ഞ മാസം ഫിബ്രവരി മുതല്‍ മോദി സര്‍ക്കാരിന്‍റെ ജനപ്രീതിയില്‍ കാര്യമായ ഉയര്‍ച്ച സംഭവിച്ചിട്ടുണ്ടെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചെന്ന് 70 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. വെറും 30 ശതമാനം പേരാണ് ഇല്ലെന്ന് അഭിപ്രായപ്പെട്ടത്.ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ഇമേജ് വര്‍ധിച്ചോയെന്ന ചോദ്യത്തിന് 64 ശതമാനം പേരാണ് അനുകൂല മറുപടി നല്‍കിയത്. അഴിമതിമുക്തമാണ് മോദി സര്‍ക്കാര്‍ എന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 64 ശതമാനം പേരും അഭിപ്രായപ്പെട്ടു.

തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍വ്വേ സര്‍ക്കാരിന് അനുകൂലമായിരുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിലും മോദി സര്‍ക്കാരിന് മികച്ച പ്രതികരണമാണ് സര്‍വ്വേയില്‍ ലഭിച്ചത്.81 ശതമാനം പേരാണ് സര്‍ക്കാരിനെ ഇക്കാര്യത്തില്‍ അനുകൂലിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 85 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button