Latest NewsKerala

കനത്ത ചൂട്; മലപ്പുറത്ത് ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റു. എടവണ്ണ പി സി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് സൂര്യാഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റത്.

സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതം അടക്കം അടിയന്തര സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഈ മാസം ഏഴുവരെ ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അതീവജാഗ്രതാ നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയിലടക്കം ശരാശരിയില്‍ നിന്ന് 3 ഡിഗ്രിയില്‍ കൂടുതല്‍ താപനില ഉയര്‍ന്നിരുന്നു. 11 മുതല്‍ മൂന്നുമണി വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക, നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ഡിഎംഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പകര്‍ച്ചവ്യാധികള്‍ക്ക് എതിരെ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നേരിട്ട് വെയില്‍ കൊണ്ടുള്ള ജോലികളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. ഈ സമയക്രമം പാലിക്കുന്നുണ്ടോ എന്നറിയാന്‍ തൊഴിലിടങ്ങളില്‍ പരിശോധന നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button