തിരുവനന്തപുരം : കെഎസ്ആർടിസി ഷെഡ്യൂൾ പരിഷ്കരണത്തിനെതിരെ പ്രതിഷേധം. ചില നേരങ്ങളിൽ ഒരേ റൂട്ടിൽ കോൺവോയി സിസ്റ്റത്തിൽ ബസുകൾ ഓടുമ്പോൾ മറ്റ് ചില റൂട്ടുകളിൽ മണിക്കൂറുകൾ കാത്ത് നിന്നാലെ യാത്രക്കാർക്ക് ബസ് കിട്ടുകയുള്ളുമലയോരമേഖലയെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള ഷെഡ്യൂൾ പരിഷ്കരണമാണ് നടത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
വൈകീട്ട് ഏഴ് കഴിഞ്ഞാൽ ദേശീയപാതയിലൂടെ തിരുവനന്തപുരം നഗരത്തിലേക്കു ഒരു മണിക്കൂർ ഇടവിട്ട് മാത്രമേ നെയ്യാറ്റിൻകരയിൽ ബസ് കിട്ടുകയുള്ളുവെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. യാത്രാക്ലേശത്തിന് പരിഹാരം ആവശ്യപ്പെട്ട് നഗരസഭ യ്ക്ക് യുഡിഎഫ് കത്ത് നൽകിയിരുന്നു.
Post Your Comments