ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഉപയോഗിച്ചുള്ള പാക്കിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താപല്‍ ടീ എന്ന ബ്രാന്റിന്റെ പേരിലാണ് അഭിനന്ദന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം പുറത്തിറ്ക്കിയിരിക്കുന്നത്.
ചായ കുടിക്കുന്ന അഭിനന്ദന് ‘ദ ടീ ഈസ് ഫന്റാസ്റ്റിക്, താങ്ക്യൂ’ എന്ന് പറയുന്നത് പരസ്യത്തില്‍ കാണാം. വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യമെന്ന പേരിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഈ പരസ്യത്തെക്കുറിച്ച് ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അഭിനന്ദന്റെ പേരില്‍ പ്രചരിക്കുന്ന ഈ പരസ്യം യഥാര്‍ത്ഥത്തില്‍ താപല്‍ ടീ കമ്പനിയുടേതല്ല. ഇതൊരു എഡിറ്റ് ചെയ്ത വീഡിയോ ആണ്. അഭിനന്ദനെ ഉപയോഗിച്ച് താപല്‍ ടീ ഇത്തരത്തില്‍ ഒരു പരസ്യം പുറത്തിറക്കിയിട്ടില്ല. പാക് സൈന്യം അഭിനന്ദനെ കസറ്റഡിയിലെടുത്ത ശേഷം ഫെബ്രുവരി 27ന് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Tapal tea ad’ എന്ന് ഗൂഗിളില്‍ തിരഞ്ഞ് നോക്കിയാല്‍ താപല്‍ ടീയുടെ യഥാര്‍ത്ഥ പരസ്യ ചിത്രം ലഭിക്കും. ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിന്റെ ആദ്യ പേജില്‍ തന്നെ യഥാര്‍ത്ഥ പരസ്യ ചിത്രം കാണാനാരകും. വീഡിയോയില്‍ അഭിനന്ദന്റെ ദൃശ്യങ്ങളില്ല.
Post Your Comments