പുനലൂർ : സർക്കാരറിയാതെ ആര്യങ്കാവ് പ്രിയ എസ്റ്റേറ്റിൽ നിന്ന് കരം സ്വീകരിച്ചത് വിവാദമായതോടെ, ഉത്തരവാദിത്വം ആര്യങ്കാവ് വില്ലേജ് ആഫീസർക്കു മേൽ കെട്ടിവച്ച് തടിതപ്പാൻ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കമെന്ന് ആക്ഷേപം. കളക്ടർ, ആർഡിഒ, തഹസിൽദാർ എന്നിവർക്കെതിരെ പോലീസ് അന്വേഷണം ഉണ്ടായില്ല. കരം ഒടുക്കി നൽകിയത് കളക്ടർ നിർദ്ദേശിച്ചിട്ടാണെന്ന് വില്ലേജ് ഓഫീസർ വ്യക്തമാക്കി. കരം റദ്ദാക്കിയ നടപടിക്കെതിരെ പ്രിയ എസ്റ്റേറ്റ് ഹൈക്കോടതിയെ സമീപിക്കും.
വീഴ്ച വരുത്തിയത് വില്ലേജ് ആഫീസറാണെന്ന മട്ടിൽ ഉടൻതന്നെ അദ്ദേഹത്തെ തലസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്. ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുന്ന എ.ഡി.എം ഇന്നലെ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദ റിപ്പോർട്ട് വരാൻ രണ്ടുദിവസമെടുക്കും. അതേസമയം, സംഭവം വിവാദമായതോടെ കരം സ്വീകരിച്ച നടപടി റദ്ദാക്കുകയായിരുന്നു.
Post Your Comments