KeralaLatest News

കർഷക ആത്മഹത്യ ; ബാങ്കുകളുടെ ഗുണ്ടായിസമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: ഇടുക്കിയിൽ നടക്കുന്നത് ബാങ്കുകളുടെ ഗുണ്ടായിസമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്ന കർഷകർക്ക് മാനസിക സംഘർഷമാണ് ബാങ്കുകൾ ഉണ്ടാക്കുന്നത്.

കര്‍ഷകരുടെ കടങ്ങൾക്ക് ഒരു വര്‍ഷത്തേക്ക് മൊറൊട്ടോറിയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സംസ്ഥാനതലത്തിൽ യോഗം നടത്തി എല്ലാ ബാങ്കുകളെയും അറിയിച്ചതുമാണ്. എന്നിട്ടും അനുസരിക്കില്ലെന്ന് വാശിപിടിക്കുകയാണ് ബാങ്കുകൾ. കടക്കെണിയിലായ കര്‍ഷകനെ ദ്രോഹിക്കുന്ന രീതിയിൽനിന്ന് ബാങ്കുകൾ പിന്മാറണമെന്നും മന്ത്രി വ്യക്തമാക്കി.

കർഷകർക്ക് യാതൊരു മാനുഷിക പരിഗണനയും നൽകാതെ ജപ്തി നോട്ടീസ് അയച്ച് ഗുണ്ടകളെ പോലെ യാണ് ബാങ്കുകൾ പെരുമാറുന്നതെന്നും ഇത്തരം നടപടിക്കെതിരെ സർക്കാർ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button